ട്രംപിന്റെ വിജയത്തിൽ എലോൺ മസ്കിന്റെ പങ്ക്
Elon Musk's Role in Trump's Victory.
CURRENT AFFAIRS - MALAYALAM
Jithinraj R S
11/24/20241 min read


ഇലോൺ മസ്കും 2024-ലെ അമേരിക്കൻ തിരഞ്ഞെടുപ്പും സമീപകാല ചരിത്രത്തിലെ ഏറ്റവും ധൃവീകരിക്കപ്പെട്ട തിരഞ്ഞെടുപ്പുകളിൽ ഒന്നിലൂടെയാണ് 2024 നവംബർ കടന്നുപോയത്. ഡോണാൾഡ് ട്രംപിന്റെ രണ്ടാം ടേമിലേക്കുള്ള അത്ഭുതകരമായിട്ടുള്ള വിജയം, അദ്ദേഹം എങ്ങനെ ചെയ്തെടുത്തു എന്ന് രാഷ്ട്രീയ വിദഗ്ധരും ആളുകളും ഒക്കെ തന്നെ ഒരുപോലെ പരിശോധിക്കുന്നുണ്ട്. ഇവിടെ ഒരു പ്രധാന ഘടകം രാഷ്ട്രീയമോ പരമ്പരാഗതമായ രാഷ്ട്രീയ ശക്തി കേന്ദ്രങ്ങളോ മാത്രമായിരുന്നില്ല എന്നൊരു വസ്തുതയുണ്ട്. അതിനു പിന്നിൽ ഇലോൺ മസ്ക് എന്ന കോടീശ്വരന്റെ അതിശക്തമായ ഇടപെടലുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി മസ്ക് തന്റെ ശ്രദ്ധയും സ്വാധീനവും സമ്പത്തും ഡൊണാൾഡ് ട്രംപിന്റെ പ്രചാരണത്തിന് വേണ്ടിയാണ് വിനിയോഗിച്ചത്. പല റോക്കറ്റ് സാങ്കേതിക വിദ്യകളും റോബോട്ടിക് എക്സിബിഷനും ഒക്കെ നടത്തുമ്പോഴും അരങ്ങിൽ അത് വ്യക്തവും ആയിരുന്നു. സാധാരണമായി മസ്കിൻ ഉള്ള പൊതുബോധത്തിന്റെ അംഗീകാരവും ശക്തമായ അഭിപ്രായങ്ങളിലൂടെ ലോകത്തെ മുഴുവൻ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തിത്വവും ആയതിനാൽ ട്രംപിനെ വെല്ലുന്ന സ്വാധീനം ട്രംപിന് നേടി കൊടുക്കാൻ മസ്കിന് കഴിഞ്ഞു. കഴിഞ്ഞ ടൈമിൽ അധികാരം നഷ്ടപ്പെട്ടതിനു ശേഷം സമൂഹമാധ്യമങ്ങളിൽ ഒട്ടാകെ അയിത്തം നേരിട്ട ട്രംപ്, ട്വിറ്റർ നേരിട്ട് വാങ്ങിച്ചതിലൂടെ മസ്കിന്റെ പിന്തുണയോടുകൂടി ശക്തമായി തിരിച്ചുവന്നു. ദേശീയ രാഷ്ട്രീയത്തെ നേരിട്ട് രൂപപ്പെടുത്തുന്ന മുതലാളിമാരുടെ ഒരു പുതിയ യുഗത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തൻറെ കരിയറിൽ ഉടനീളം ഇലോൺ മാസ്ക് ഒരു പുരോഗമനവാദിയും പെട്ടെന്ന് പ്രകോപിതനാകുകയും ചെയ്യുന്ന ഒരു വ്യക്തിത്വമാണ്. ട്വിറ്റർ സ്വന്തമായി നിയന്ത്രിക്കുന്നു എന്നതിലുപരി പല സമൂഹമാധ്യമങ്ങളിലായി 20 കോടിയിലധികം തന്നെ പിന്തുടരുന്നവരുണ്ട് എന്ന് മസ്കിന് അറിയാം. വൈദ്യുത വാഹനങ്ങൾ ബഹിരാകാശ പരിവേഷണം കൃത്രിമ ബുദ്ധി എന്നിവയിലെ മികവ് ലോകം മുഴുവൻ ആഘോഷിക്കപ്പെടുന്നതാണ്. ഡൊണാൾഡ് ട്രംപിന്റെ സന്ദേശങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കാനും, ഡൊണാൾഡ് ട്രംപിനെ പ്രസിഡൻറ് ആക്കാനായി സ്വന്തം ആരാധകരെ അണിനിരത്താനും പൊതുജനാഭിപ്രായമുയർത്തുവാനും കഴിയുന്ന മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ സ്വാധീനം പരിശോധിക്കപ്പെടേണ്ടതാണ്. ഡൊണാൾഡ് ട്രംപിനെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ സംഭാവന സമിതിയായ അമേരിക്ക പാക്കിന് 10 കോടി ഡോളർ സംഭാവന നൽകിയാണ് സാമ്പത്തികപരമായ ഉത്തേജനം ആരംഭിക്കുന്നത് റാലികളിൽ സാന്നിധ്യവും രാഷ്ട്രീയപരമായ സന്ദേശങ്ങൾക്ക് കൊടുക്കുന്ന പിന്തുണയും ഫീഡ്ബാക്ക് ലൂപ്പ് തന്നെ സൃഷ്ടിച്ചു. അത് യുവ വോട്ടർമാർക്കും ഫ്രണ്ടിനോട് നിസംഗത പുലർത്തുന്ന കൂടാതെ ജാഗ്രത പുലർത്തുന്ന ടെക്നോളജി പ്രേമികൾക്കിടയിലും പിന്തുണ ഉണ്ടാക്കി. ആധുനികതയുടെ ഒരു പ്രഭാവലയം ഉണ്ടാക്കുന്ന രീതിയിൽ മസ്കിന്റെ അതേ സ്വാധീനം ട്രംപിന് കൂടി പകുത്ത് നൽകി. പരമ്പരാഗത പ്രചാരണ ശ്രമങ്ങൾ പാളിപ്പോകുന്ന എതിർപക്ഷത്തിന്റെ സ്ഥാനത്തുനിന്ന് അൽഗോരിതങ്ങളെ അനുകൂലമാക്കി ട്രെമ്പിന്റെ പ്രചാരണ വാചകമടികളെ വലിയ ആളുകളിലേക്ക് എത്തുന്നുണ്ട് എന്ന് മസ്ക് ഉറപ്പുവരുത്തിയിരുന്നു , അദ്ദേഹത്തിൻറെ ട്രംപിനുള്ള അംഗീകാരങ്ങൾ അവഗണിക്കുക സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾക്ക് അസാധ്യമായിരുന്നു, കാരണം ഒറ്റ ക്ലിക്ക് മസ്കിൻ അവ താല്പര്യമില്ലാത്ത ആളുകളിലേക്കും എത്തിക്കാൻ കഴിയും പുരുഷ മേധാവിത്വ ആശയങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിൽ ഓൺലൈൻ കണ്ടെന്റുകൾ നിർമ്മിക്കുന്ന യുവ പുരുഷ വോട്ടർമാരുടെ അടിത്തറയാണ് ഇത്തരത്തിൽ സ്ട്രോങ്ങ് ആക്കിയത്. മസ്കിന്റെ രാഷ്ട്രീയമാണ് ട്രംപിന്റെ രാഷ്ട്രീയം എന്ന് തോന്നൽ ഉണ്ടാക്കുന്നത് പ്രത്യക്ഷത്തിൽ ഭീകരമായ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. ഇലോൺ മസ്കിന്റെ രാഷ്ട്രീയപരമായ ഇടപെടലുകൾ റിസ്ക് എടുക്കുന്നയാൾ എന്ന നിലയിൽ അദ്ദേഹത്തിൻറെ ബ്രാൻഡിന് വിപുലീകരിക്കുമെങ്കിലും ആശങ്കാജനകമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ലോകത്തിൻറെ സുരക്ഷയെ പോലും സ്വാധീനിക്കുന്ന നിർണായകരമായിട്ടുള്ള സാങ്കേതികവിദ്യ നിയന്ത്രിക്കുന്ന ഒരു വ്യക്തി മുൻപെങ്ങും ഇല്ലാത്ത വിധത്തിലുള്ള കോർപ്പറേറ്റ് ഗവൺമെൻറ് ബന്ധങ്ങളാണ് വളർത്തുന്നത്. നാളെ ഒരുപക്ഷേ തന്നെ അനുകൂലിക്കാതെ രാഷ്ട്രീയം കയ്യാളാൻ ആരെയും അനുവദിക്കില്ല എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചേരാൻ കാരണമാകും എന്നുള്ളതും ജനാധിപത്യത്തിനു മുകളിൽ കോടീശ്വരനായ താനാണ് കിംഗ് മേക്കർ എന്നൊരു യുഗത്തിനും ഇലോൺ മസ്ക് വഴിയൊരുക്കിയേക്കാം. ഇത് വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു സൂചനയാണെങ്കിൽ നമ്മൾ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട് രാജ്യത്ത് നമ്മൾ തന്നെ ചോദിക്കുന്ന ഒരു ചോദ്യം, രാഷ്ട്രീയക്കാരല്ല കോടീശ്വരന്മാരാണോ തിരഞ്ഞെടുപ്പ് ഫലം നിർണയിക്കുക. ജനാധിപത്യത്തിന് പകരം പന്തലിക്കാൻ പോകുന്നത് പണാധിപത്യം ആയിരിക്കാം.